കിഴക്കേ കതിരൂർ താഴത്ത് പള്ളി - ശറഫുൽ ഇസ്ലാം സെക്കണ്ടറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷം സമാപിച്ചു

 


കിഴക്കേ കതിരൂർ താഴത്ത് പള്ളി - ശറഫുൽ ഇസ്ലാം സെക്കണ്ടറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നടന്ന നബിദിനാഘോഷം പൊതുയോഗത്തോടെ സമാപിച്ചു.

മഹല്ല് ഖാളിയും സമസ്ത ട്രഷററുമായ കോയ്യോട് ഉമർ മുസ്ല്യാർ യോഗം ഉൽഘാടനം ചെയ്തു. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് ഹനീഫ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. 

ബഷീർ മൗലവി വെള്ളമുണ്ട, അൻവർ സാദിക്ക് റഹ്മാനി, സദറുദ്ദീൻ മൗലവി, സയ്യിദ് മുസ്തഫ തങ്ങൾ, അബ്ദുൽ റസാക്ക്, അഷറഫ് കുണ്ട് പറമ്പ്, നിഹാദ്, അഷറഫ് കുഞ്ഞി പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾക്ക് ഷാഫി ദാരിമി കൽപറ്റ, ഹഫീഫ് ഹൈതമി എന്നിവർ വിലയിരുത്തി വിജയികളെ തിരത്തെടുത്തു.

നാട്ടുകാരുടെ സാഹ്നിദ്ധ്യത്തോടെ നടത്തിയ നബിദിന റാലിയുo വിദ്യാർത്ഥികളുടെ മത്സരങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടു.

വിജയികൾക്ക് വില കൂടിയ സമ്മാനങ്ങളാണ് ഈ തവണ സംഘാടകസമിതി ഒരുക്കിയത്.

വളരെ പുതിയ വളരെ പഴയ