മാഹിയിൽ ഇന്ന് പ്രതിഷേധക്കൂട്ടായ്മ, നാളെ ഹർത്താൽ ,

 


മയ്യഴി :വൈദ്യുതിചാർജ് വർധനയിലും വൈദ്യുതിവകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ബുധനാഴ്ച ഹർത്താൽ. മാഹിയിലും രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താലാചരിക്കും. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് എൻആർ കോൺഗ്രസ്- ബിജെപി സർക്കാർ. വൈദ്യുതിവകുപ്പ് സ്വകാര്യകമ്പനികൾക്ക് കൈമാറാനുള്ള ഗൂഢനീക്കവും ഇതോടൊപ്പം തുടരുന്നു. ആയിര ക്കണക്കിന് കോടി രൂപ ആസ്തിയുള്ള വകുപ്പിനെ സ്വകാര്യകമ്പനികൾക്ക് ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനാണ് ശ്രമം.

ഹർത്താൽ വിജയിപ്പിക്കണമെന്ന് സിപി ഐ എം 

സിപിഐ എം വൈദ്യുതിവകുപ്പ് സർക്കാറിൻ്റെ നിയന്ത്രണത്തിൽ നിലനിർത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മുതലാളിമാർക്ക് വകുപ്പ് വിൽപ്പന നടത്തിയാൽ അതിൻ്റെ ഭാരവും ജനങ്ങൾ പേറേണ്ടിവരും, തോന്നിയത് പോലെ വിലകൂട്ടും. സബ്‌സിഡിയടക്കം ഇല്ലാതാക്കും സംസ്ഥാന സർക്കാർ തുടരെ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടിക ളിൽ ഒടുവിലത്തേതാണ് വൈദ്യുതിചാർജ് വർധന. ഹർത്താൽ വിജയിപ്പിക്കാൻ സിപിഐ എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അഭ്യർഥിച്ചു.

ഇന്ന് പ്രതിഷേധക്കൂട്ടായ്മ

വൈദ്യുതിചാർജ് വർധനക്കെതിരെ മാഹി, പള്ളൂർ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും. മാഹി ടാഗോർ പാർക്ക് പരിസരത്തും പള്ളൂരിൽ സ്മാരകത്തിന് സമീപവുമാണ് പ്രതിഷേധസമരം

വളരെ പുതിയ വളരെ പഴയ