ചക്കരക്കൽ :സ്കൂൾ ബസിൽ വച്ച് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്സോ വകുപ്പ് ചുമത്തി ചക്കരക്കൽ സിഐ ആസാദ് അറസ്റ്റ് ചെയ്തത് സ്കൂൾ ബസിലെ യാത്രയ്ക്കിടെ ഡ്രൈവർ ഉപദ്രവിച്ചെന്നാണ് പരാതി.
പെൺകുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്കൂൾ അധികൃതർ എടക്കാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.