കേരളത്തിന്റെ വികസനത്തിന് ഊർജം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തി. ആന്ധ്രയ്ക്കും ഗുജറാത്തിനുമൊപ്പമാണ് കേരളം ടോപ് അച്ചീവേഴ്സ് വിഭാഗത്തിൽ ഉൾപ്പെട്ടത്. ദില്ലിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. 30 ബിസിനസ് പരിഷ്കരണ സൂചികകളിൽ 9 എണ്ണത്തിൽ കേരളം ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തിലാണ്.