കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസം മട്ടന്നൂരിൽ അനിശ്ചിതകാല നി രാഹാര സത്യഗ്രഹം തുടങ്ങി. വായാന്തോട് ജങ്ഷനിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ കെ ശൈലജ എംഎൽഎ, കെ പി മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്റ് കെ വി മിനി, എ കെ ജി ആശുപത്രി പ്രസിഡൻ്റ് പി പുരുഷോത്ത മൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, എം സി കുഞ്ഞമ്മദ്, ഫാ. രഞ്ജിത്ത്, ഫാ ജോൺ കൂവപ്പാറയിൽ, ഫാ സജി മെക്കാട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.
ഇരിക്കൂർ സാംസ്കാരികവേദി പ്രവർത്തകർ ജാഥയായെത്തി സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജീവ് ജോസഫിനെ പൊലീസ് അറസ്റ്റു ചെയ്തതിനെ തുടർന്ന് പ്രവർത്തകർ റിലേ സമരം തുടങ്ങി. അനിശ്ചിതകാല സമരം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോ- ഓഡിനേറ്റർ മുരളി വാഴക്കോടൻ അറിയിച്ചു