കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. മെത്താഫിറ്റാമിൻ, കഞ്ചാവ് എന്നിവയുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ. ഒഞ്ചിയം പുതിയോട്ടിലെ അമൽ നിവാസിൽ പി അമൽ രാജ്, അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി പി അജാസ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവർസഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്നും 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും വടകരയിലേക്ക് മയക്ക്‌മരുന്ന് കടത്താനായിരുന്നു ശ്രമം. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താഫിറ്റാമിനാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ വി മനോജ്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വി പി ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഇ എച്ച് ഫെമിൻ, വനിത സിവിൽഎക്സൈസ് ഓഫീസർ ജി ദൃശ്യ, ഡ്രൈവർ ജുനീഷ് എന്നിവർ നേതൃത്വം നൽകി.