ചോമ്പാല: ചോമ്പാല പോലീസ് സ്റ്റേഷനിലെ ഓണാഘോഷം ഗംഭീരമാക്കി പോലീസുകാർ
സ്റ്റേഷൻ വളപ്പിൽ വലിയ പൂക്കളമൊരുക്കിയും, കാക്കിക്കുള്ളിലെ കലാകാരന്മാരുടെ പാട്ടും ആട്ടവുമായി ഓണാഘോഷം ഗംഭീരമാക്കി
ഡ്യൂട്ടി സമയം ക്രമീകരിച്ച് , പരാതിയുമായി എത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെയുമാണ് പോലീസുകാർ ഓണമാഘോഷിച്ചത് ആഘോഷത്തിനിടയിൽ തൊട്ടടുത്ത ഓണാഘോഷം നടക്കുന്ന സ്‌കൂളിലെ പ്രശ്നം തീർക്കാൻ കുറച്ച് പോലീസുകാർ അങ്ങോട്ട് പോയി വന്ന ശേഷം വീണ്ടും ആഘോഷം തുടർന്നു കാക്കിയിൽ ഗൗരവത്തോടെ മാത്രം കണ്ടിരുന്ന പോലീസുകാരെയും, വനിതാ പോലീസിനെയും കേരളീയ വേഷത്തിൽ കണ്ടപ്പോൾ പരാതി നല്കാനെത്തിയവർക്കും സന്ദേഹം വന്നത് സ്റ്റേഷനിലല്ലേയെന്ന് ഓണാഘോഷമാണെന്നറിഞ്ഞപ്പോൾ പരാതിക്കാരുടെ മുഖത്തും ചിരി സ്റ്റേഷൻ ഹൗസ് ഓഫീസർ നിയന്ത്രിച്ച കസേരകളിയിൽ എസ്ഐയും, ഗ്രേഡ് എസ് ഐ യും പോലീസുകാരും ഒരുപോലെ അണിനിരന്നു