വേങ്ങാട് ഇ കെ നായനാർ സ്മാരക ജി എച്ച് എസ് സ്കൂൾ പരിസരം ഇനിമുതൽ സി സി ടി വി നീരീക്ഷണത്തിൽ. പുതുതായി സ്ഥപിച്ച സി സി ടി വി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ നിർവഹിച്ചു. പ്രധാന അധ്യാപിക പി സജന, രേഖാ ദാസ്, സി യശോനാഥ്, പി പവിത്രൻ, ഷമീർ ഊർപ്പള്ളി, എം രമേശൻ, സജിത്ത്, കെ പ്രശാന്തൻ എന്നിവർ സംസാരിച്ചു.