തീരദേശ നിയമത്തിൽ ഇളവ് പരിസ്ഥിതി വിനാശത്തിന് കാരണമാകും.

 


ന്യൂമാഹി: തദ്ദേശസ്ഥാപനങ്ങൾക്ക് തീരദേശ പരിപാലന നിയമത്തിൽ ഇളവ് നൽകുമ്പോൾ കുറച്ച് പേർക്ക് അതിന്റെ ആശ്വാസം ലഭിക്കുമെങ്കിലും വലിയ തോതിലുള്ള പരിസ്ഥിതി വിനാശത്തിന് ഇത് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.വി രാജൻ പെരിങ്ങാടി ചൂണ്ടിക്കാട്ടി .വാണിജ്യ മേഖലയിൽ വികസനം ഉണ്ടാകുമെങ്കിലും ആത്യന്തികമായി ഇത് പ്രകൃതിക്ക് ഏറെ നാശമുണ്ടാക്കും. കണ്ടൽച്ചെടികളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ നിബന്ധന ഒഴിവാക്കുന്നതും ഏറെ ആശങ്കയുണ്ടാക്കുന്നതാണ് സമീപകാലത്തെ ദാരുണമായ പ്രകൃതി ദുരന്തങ്ങളാണെന്നും നമുക്ക് പാഠമാകാത്തത് വേദനയുണ്ടാക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ