ദേശീയ പോഷൺ മാ മാസാചരണത്തോടനുബന്ധിച്ച് മാഹി ആരോഗ്യ വകുപ്പ് പോഷകാഹാര പാചക മത്സരം നടത്തി.


മാഹി : ദേശീയ പോഷൺ മാ മാസാചരണത്തോടനുബന്ധിച്ച് മാഹി ആരോഗ്യ വകുപ്പ് പോഷകാഹാര പാചക മത്സരം നടത്തി. ഒന്നാം വാർഡിലെ പൂഴിത്തല അംഗൻവാടിയിൽ വെച്ച് നടന്ന പാചക മത്സരം വി പി സുജാതയുടെ അധ്യക്ഷതയിൽ പബ്ലിക്ക് ഹെൽത്ത് നഴ്സിംങ് ഓഫീസർ ബി ശോഭന ഉദ്ഘാടനം ചെയ്തു. നല്ല ആരോഗ്യത്തിന് നല്ല പോഷകാഹാരം എന്ന വിഷയത്തിൽ എൽ എച്ച് വി മിനി കെ മുഖ്യ ഭാഷണം നടത്തി. കെ പി രതിക,  ബനിഷ എന്നിവർ സംസാരിച്ചു. കെ മോവിഷ, വി സരിഗ, എൻ മേഘ എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ