പുതുച്ചേരിയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.


മാഹി: പുതുച്ചേരി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വൈദ്യുത ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ചും ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

താഴെ ചൊക്ലിയിൽ നിന്നും തുടങ്ങിയ പ്രകടനം പള്ളൂരിൽ വച്ച് അവസാനിപ്പിച്ചു.തുടർന്ന് നടന്ന യോഗം മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്യ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ,പി.പി.വിനോദൻ, സത്യൻ കേളോത്ത്,റഷീദ്,ആശാലത തുടങ്ങിയവർ സംസാരിച്ചു.പായറ്റ അരവിന്ദൻ,ശ്യാംജിത്ത് പാറക്കൽ,കെപി രെജിലേഷ്, അജയൻ പൂഴിയിൽ,വി ടി ഷംസുദ്ദീൻ,കെ സുരേഷ്,പി ടി സി ശോഭ, മുഹമ്മദ് സർഫാസ്,ശ്രീജേഷ് എംകെ, അലി അക്ബർ ഹാഷിം,ജീജേഷ് കുമാർ ചാമേരി, ജിതേഷ് വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ