കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ:04972700831