മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്‌ ക്യാമ്പ് മൂന്ന് മുതൽ.

 


കണ്ണൂർ: മുൻഗണന റേഷൻ കാർഡ് ഇ-കെ വൈ സി അപ്‌ഡേറ്റ് (മസ്റ്ററിങ്‌) ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകളിൽ നടത്തും.

ഈ ദിവസങ്ങളിൽ എ എ വൈ, പി എച്ച് എച്ച് മുൻഗണന വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകളിൽ (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) ഉൾപ്പെടെ എല്ലാ അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡും സഹിതം റേഷൻ കടകളിലെത്തി അപ്‌ഡേറ്റ് ചെയ്യണം.

ക്യാമ്പുകളിൽ എത്താൻ കഴിയാത്ത കിടപ്പു രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ ബന്ധപ്പെട്ട കാർഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കട ഉടമയെയും മുൻകൂട്ടി അറിയിക്കണം.

അത്തരം ഉപഭോക്താക്കളുടെ വീടുകളിൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ എത്തി അപ്‌ഡേറ്റ് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ