മാഹിയിൽ മുൻസിപ്പാൽ കമ്മീഷണർ ഇല്ലാതായിട്ട് മാസങ്ങളേറെയായി. '50 %ലേറെ ജീവനക്കാടെ ഒഴിവുംമുൻസിപ്പാലിറ്റിയിൽ ഉള്ളപ്പഴാണ് പെൻഷൻ
പറ്റിയ സുപ്രണ്ട് ഗ്രേഡിലുള്ള ആളെ നിയമി ക്കാനാവശ്യമായ നടപടി യുമായി മാഹി അഡ്മിനി സ്ടേറ്ററുടെ അറിയിപ്പ് കാണുന്നത്.ഇത് അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വെല്ലുവിളിയാണ് 'മാഹിയിലുള്ള എല്ലാ ഡിപാർട്ട് മെൻ്റിലും ധാരാളം ഒഴിവുകൾ നികത്താനുണ്ട്. ബി.ജെ.പി എൻആർ കോൺഗ്രസ് ഭരണം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നാരായണ സ്വാമിയുടെ കോൺഗ്രസ് സർക്കാർ അവരുടെ 5 വർഷം നിയമന നിരോധനം നടപ്പിലാക്കിയതിൻ്റെ ഫലമാണ് ഇത്രയും ഒഴിവുകൾ മാഹിയിലെ വിവിധ ഓഫീസുകളിൽ ഉണ്ടായത്.അത് കൊണ്ട് പെൻഷൻകാരെ നിയമിക്കാനുള്ള പോണ്ടിച്ചേരി സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ (എം) മാഹി പള്ളൂർ കമ്മറ്റികൾ ആവശ്യപ്പെട്ടു.