പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികൾക്ക് ഹൃദ്യമായ ഓണാശംസകൾ നേർന്നു. എക്സ് പ്ലാറ്റ്ഫോമിൽ മലയാളത്തിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി, എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുകയും എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
“കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നും പ്രധാനമന്ത്രി കുറിച്ചു. കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ നേർന്നു.
ലോകത്തുള്ള എല്ലാ മലയാളികളും ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. അത്തം മുതൽ ആരംഭിച്ച ആഘോഷത്തിന് ഇന്ന് പൂർണത വരികയാണ്. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം.