കണ്ണൂർ: മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷവും ശരണാലയങ്ങളിൽ കഴിയുന്നവർക്ക് ഓണക്കോടികൾ വിതരണം ചെയ്യുന്നു.
മേഴ്‌സി രവിയുടെ ഓർമയിൽ കണ്ണൂരിലും പരിസരങ്ങളിലുമായി 1500 പേർക്കാണ് ഇത്തവണയും ഓണക്കോടികൾ നൽകുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അറിയിച്ചു.‘അമ്മയ്ക്കൊരു ഓണക്കോടി’ പദ്ധതിയുടെ ഉദ്ഘാടനം മേലെ ചൊവ്വ അമലാഭവനിൽ വ്യാഴാഴ്ച രാവിലെ 11.30-ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നിർവഹിക്കും.
വിവിധ ദിവസങ്ങളിൽ അഭയ നികേതൻ തോട്ടട, സാന്ത്വനം പൂതപ്പാറ അഴിക്കോട്, മൂകാംബിക ബാലിക സദനം പള്ളിയാംമൂല, ഖിദ്മ തണൽ സ്‌നേഹവീട്, അവേര, മൈത്രിസദനം തെക്കി ബസാർ, പ്രത്യാശ ഭവൻ മേലേ ചൊവ്വ, സി എച്ച് സെന്റർ വാരം, ഗവ. വൃദ്ധ സദനം ചാലിൽ അഴിക്കോട് എന്നീ സ്ഥലങ്ങളിലും ഓണക്കോടി വിതരണവും ഓണസദ്യയും നടക്കും.