ഗർഭിണികളും രോഗികളും ശ്രദ്ധിക്കണം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്.


കേരളം:  ഇൻഫ്ലുവൻസ പനി പടരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ സാമ്പിൾ ശേഖരണത്തിൽ 9 പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനിയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗർഭിണികളും കുട്ടികളും രോഗികളും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

വളരെ പുതിയ വളരെ പഴയ