മീറ്റർ റീഡിങ്‌ മെഷീനിൽ ബിൽ തുക അടയ്‌ക്കാം.


കേരളം : കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക്‌ ബിൽ തുക അടയ്‌ക്കാം.ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യു പി ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകൾ ഒന്നും ഇല്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ' ഒക്‌ടോബറോടെ പ്രാബല്യത്തിലാകും.

നിലവിൽ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ്‌ കൗണ്ടറുകളിലും ഇത്തരത്തിൽ പണം അടക്കാനുള്ള സൗകര്യം ഒരുക്കാൻ പദ്ധതിയുണ്ട്‌.

ഇതിനൊപ്പം ക്വിക്‌ യുപിഐ പേയ്‌മെന്റ്‌ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്‌. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ്‌ ഉൾപ്പെടുത്തും. കെഎസ്ഇബി ഐടി വിഭാഗവും കനറാ ബാങ്കും ചേർന്നാണ്‌ ഈ സേവനങ്ങൾ ഒരുക്കുക.

വളരെ പുതിയ വളരെ പഴയ