കേരളം:ഓണക്കാലമായതോടെ കേരളത്തിലെന്നപോലെ തമിഴകത്തും ഒരുക്കങ്ങൾ തകൃതി. മലയാളികൾക്ക് ഓണമുണ്ണാനുള്ള പച്ചക്കറി മുതൽ വാഴയില വരെ തമിഴ്നാട്ടിൽ നിന്ന് എത്തുന്നുണ്ട്. ഇതിൽ വാഴയിലയ്ക്ക് ഡിമാൻഡ് ഏറി. കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ നിന്ന് വാഴയില എത്തുന്നുണ്ട്. നിലവിൽ 200 വാഴയില ഉൾക്കൊള്ളുന്ന ഒരു കെട്ടിന് 1,500 രൂപവരെയാണ് വില. ഇത് 2000 വരെ ഉയരാൻ സാധ്യതയുണ്ട്.