മാഹി :അഴിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത 2024 , മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തായുള്ള ബേങ്ക് ഹെഡ് ഓഫീസ് നീതി സ്റ്റോറിൽ ആരംഭിച്ചു . ബേങ്ക് പ്രസിഡണ്ട് പി.ശ്രിധരൻ മുൻ ഡയറക്ട്ർ പി. മീരയ്ക്ക് ആദ്യ വില്പ്ന നടത്തി ഉദ്ഘാടനം ചെയ്തു .09-09-2024 തിങ്കളാഴ്ച്ച മുതൽ അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ നീതി സ്റ്റോറിൽ നിന്നും , മറ്റ് ബ്രാഞ്ച് ഓഫീസുകളിലും ലഭ്യമായിരിക്കും. ഡയറക്ട്ർമാരായ കെ.പി. പ്രമോദ് , ആയാടത്തിൽ പ്രഭാകരൻ , രാജേഷ് ബാബു എന്നിവർ പങ്കെടുത്തു . നീതിസ്റ്റോർ കീപ്പർ ദിപിൻദാസ് മറ്റ് ജീവനക്കാരായ വിപിൻ , ബിന്ദു , ശോഭ , പ്രസിജ് എന്നിവർ നേതൃത്വം നൽകി.