മോന്താൽ : കൂത്തുപറമ്പ് മണ്ഡലത്തിൽ പാനൂർ നഗരസഭയിലെ മോന്താൽ പാലം - പടന്നക്കര തീരദേശ റോഡ് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് 27 .30 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ഇത് സംബന്ധിച്ച് നേരത്തെ നഗരസഭ കൗൺസിലർ എ.എം. രാജേഷ് കെ.പി. മോഹനൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു. തുറമുഖ വകുപ്പ് ചീഫ് എൻജിനിയരുടെ ശുപാർശ പരിഗണിച്ചാണ് ഭരണാനുമതിക്ക് ഉത്തരവായത്.