ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


ചൊക്ലി:  നാഷണൽ ആയുഷ് മിഷൻ , ഭാരതീയ ചികിത്സാ വകുപ്പ് , ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി ആയുർവേദം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായ് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചൊക്ലി വി.പി ഓറിയൻ്റൽ സ്കൂളിൽ  വെച്ച് നടന്ന ക്യാമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.എം.ഒ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീത്ത .വി .എം , എച്ച്.എം.സി മെമ്പർ അശോകൻ മാസ്റ്റർ , മൂന്നാം വാർഡ് മെമ്പർ പ്രദീപൻ എന്നിവർ ആശംസ പ്രസംഗം നടത്തി.വാർധക്യ കാല ശാരീരിക മാനസിക വെല്ലുവിളികളും ആയുർവേദവും എന്ന വിഷയങ്ങളെ ആസ്പദമാക്കി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ദീപ്തി.കെ യും ആരോഗ്യ സുരക്ഷയും യോഗയുടെ പ്രാധാന്യവും സംബന്ധിച്ച് ചൊക്ലി ഗവ: ഡിസ്പെൻസറിയിലെ യോഗ ട്രൈനർ അഞ്ജലി എന്നിവരും ക്ലാസ്സെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ദീപ്തി.കെ സ്വാഗതവും രണ്ടാം വാർഡ് മെമ്പർ ഗീത.പി.ടി.കെ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ