തലശ്ശേരി:- ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു തലശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും നടത്തി. ധർണ്ണ
ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി വൈ ചിത്രൻ ,ടിപി ശ്രീധരൻ , ആർ പി ശ്രീധരൻ , ടി രാഘവൻ ,കെടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.അനധികൃതമായി എ എൽ ഒ കാർഡു വിതരണം ചെയ്യുന്ന നടപടി നിർത്തുക, നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, തൊഴിലാളികളുടെ തൊഴിൽ തട്ടിപ്പറിക്കുന്ന തലശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്.