കൂത്തുപറമ്പ് ,മട്ടന്നൂർ സബ് ജില്ലകളിൽ ഒന്നാം തരം മിന്നിത്തിളങ്ങാൻ അധ്യാപിക കൂട്ടായ്മ


കുരുന്നു മനസുകളിൽ സർഗാത്മകതയും അറിവും വർദ്ധിപ്പിക്കുക, അക്കാദമിക നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമാക്കി കൂത്തുപറമ്പ് ,മട്ടന്നൂർ സബ് ജില്ലകളിലെ പത്തോളം അധ്യാപികമാർ നൂതന ആശയവുമായി ഒത്തുചേർന്നു.  'സ്കോളേഴ്‌സ് സ്‌ക്വാഡ് ' എന്നകൂട്ടായ്മയുടെ ലോഗോ പ്രകാശനം HM കോൺഫറൻസിൽ വച്ച്  കൂത്തുപറമ്പ് എ .ഇ .ഒ
കെ. പി സുധീർ  അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ കൂത്തുപറമ്പ് ബി.പി.സി എൻ.സതീന്ദ്രൻ, സബ് ജില്ലയിലെ  പ്രധാനധ്യാപകർ പങ്കെടുത്തു.

കൂത്തുപറമ്പ് ,മട്ടന്നൂർ സബ് ജില്ലകളിലെ അധ്യാപികമാരായ  ഒ.ഷിംസി (പടുവിലായി എൽ പി സ്കൂൾ,) വി.രഗില (നരവൂർ സൗത്ത്‌ എൽ പി സ്കൂൾ )കെ.അഭിഷ (ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ)സി.കെ ശജിഷ
( എരുവട്ടി വെസ്റ്റ് എൽ പി സ്കൂൾ)നിധിന പുരുഷോത്തമൻ (ഓലായിക്കര സൗത്ത് എൽ പി സ്കൂൾ )സുനീറ ( കുറുമ്പുക്കൽ മാപ്പിള എൽ പി ) ജിൻസി ( കുന്നിനുമീത്തൽ എൽ പി )ലിസിന  പുരുഷോത്തമൻ ( ആമ്പിലാട് സൗത്ത് എൽ പി )
കെ.ഷിജി ( കിണവക്കൽ എൽ പി )സുൽഫത്ത് ( ഗവ എൽ പി എസ് കൊമ്മേരി )എന്നിവരാണ് ഈ സർഗ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ചത്.

വളരെ പുതിയ വളരെ പഴയ