സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളിയ സ്ഥാപനത്തിനും വ്യക്തിക്കും 5000 രൂപ വീതം പിഴ

 


കണ്ണൂർ :കണ്ണൂർ കോർപ്പറേഷനിൽ എസ് എൻ പാർക്ക് റോഡരികിലെ സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളിയതിന് ക്രീം സ്റ്റേഷൻ എന്ന സ്ഥാപനത്തിനും ബാങ്ക് ജീവനക്കാരനായ ഹരി പ്രശാന്തിനും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി.

 കണ്ണൂർ താളിക്കാവിനു സമീപം വലിച്ചെറിഞ്ഞ മാലിന്യം പരിശോധിച്ചതിൽ നിന്നും ഈ സ്ഥാപനത്തിൻ്റെയും വ്യക്തിയുടെയും വിലാസം സ്ക്വാഡിന് ലഭിക്കുകയായിരുന്നു. ക്രീം സ്റ്റേഷനിലെ ജൈവ അജൈവ മാലിന്യങ്ങളും മെനു കാർഡും തെളിവായി ലഭിച്ചു. പള്ളിക്കുന്ന് പ്രദേശത്ത് താമസിക്കുന്ന ബാങ്ക് ജീവനക്കാരനായ ഹരിപ്രസാദിന്റെ വീട്ടിലെ മാലിന്യങ്ങളാണ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയത്.

ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിന് താളിക്കാവിലെ ഹോട്ടൽ ശ്രീകൃഷ്ണയ്ക്കും, ലാബിലെ അജൈ മാലിന്യങ്ങൾ അലക്ഷ്യമായി സ്ഥാപന പരിസരത്ത് കൂട്ടിയിന് രാജീവ് ഗാന്ധി റോഡിലെഎൻ കെയർ ഐവിഎഫ് സെന്ററിന് 5000 രൂപ വീതവും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. എം. ലജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്

വളരെ പുതിയ വളരെ പഴയ