യോഗാസനാ ഭാരത് ജില്ലാ ചാമ്പ്യൻഷിപ്പ്;മമ്പറം ഇന്ദിരാഗാന്ധി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻമാർ


 തലശ്ശേരി:ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്‌സ്, ആയുഷ് മന്ത്രാലയം,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗാസന ഭാരതിന്റെയും യോഗാസന സ്പോർട്‌സ് അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ അഞ്ചാമത് കണ്ണൂർ ജില്ലാ യോഗാസന - ചാംപ്യൻഷിപ്പ്  തലശ്ശേരി ഗവ: ഗേൾസ്  സ്കൂളിൽ നടന്നു.
തലശ്ശേരി സായി ഡയറക്ടർ ടി.എസ് മനോജ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ബിജു കാരായി അധ്യക്ഷത വഹിച്ചു.സെക്രട്ടറി രജിത രാജേന്ദ്രൻ സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് പി.കെ ജഗന്നാഥൻ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.ഹരിദാസൻമുളിയിൽ സംസാരിച്ചു.
മമ്പറം ഇന്ദിരാഗാന്ധി പബ്ലിക്ക് സ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

വളരെ പുതിയ വളരെ പഴയ