കാഫിർ പ്രയോഗം; മട്ടന്നൂരിൽ യൂത്ത് ലീഗ് ജനകീയ വിചാരണ.


 മട്ടന്നൂർ : കാഫിർ പ്രയോഗം മട്ടന്നൂർ നിയോക മണ്ഡലം എംഎൽഎ കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ദേശീയ യൂത്ത് ലീഗ് സെക്രട്ടറി സാജിദ് നെടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. റാഫി തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ. മുസ്തഫ ചൂരിയോട്ട്. ഷബീർ എടയന്നൂർ, പി.എം. അബൂട്ടി, വി.എൻ. മുഹമ്മദ്, കെ.കെ. കുഞ്ഞമ്മദ്, താഹ കൂടാളി, സത്താർ ഇടുമ്പ, അഫ്സൽ ഹാരിസ്, സഫീർ ലത്തീഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ