പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം; ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം

 


കണ്ണൂർ: പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ കണ്ണൂർ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയപ്പെട്ടു. നാളെ (വെള്ളി) രാവിലെ 11ന് കളക്ടർ സംഘടനകളെ ചർച്ചക്ക് വിളിച്ചു.ലേബർ ഓഫീസറുടെ ചർച്ചയിൽ ഐ ഒ സി ഒഴികെ മറ്റ് ഓയിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ല.
ലോറി ട്രാൻസ്പോർട്ട് ഉടമകളും ഗ്യാസ് ഏജൻസി ഉടമകകളും ചർച്ച ബഹിഷ്‌കരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ