കണ്ണൂർ : കീഴ്പ്പള്ളി കുണ്ടുമാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം. പ്രദേശവാസികളായ രണ്ടുപേരെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. കീഴ്പ്പള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരായ കുണ്ടുമാങ്ങോട് സ്വദേശി പുളിവേലിൽ ജോഷി (48), വട്ടപ്പറമ്പ് സ്വദേശി സ്രാമ്പിക്കൽ ബിനു (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.