കണ്ണൂർ : മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മലപ്പട്ടം പടപ്പക്കരി കത്തിയണക്കിലെ കെ വൈഷ്ണവ്(28), മലപ്പട്ടം പൂക്കണ്ടത്തെ പി ജിതേഷ്(23) എന്നിവരാണ് എക്സൈസ് ആൻഡ്ഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡിലെ സർക്കിൾ ഇൻസ്പെക്ടർ സി ഷിബുവും സംഘവും പിടികൂടിയത്.