എൽ.ഡി.സി. പരീക്ഷയെഴുതിയുള്ള മടക്കം, പരശുറാം എക്സ്പ്രസിൽ വൻതിരക്ക്; ഒരാൾ കുഴഞ്ഞുവീണു

 


കണ്ണൂർ : എൽ.ഡി.സി. പരീക്ഷയെഴുതി മടങ്ങുന്നവർ കൂട്ടമായി കയറിയതോടെ ശനിയാഴ്ച തീവണ്ടിയിൽ വൻതിരക്ക്. ൈവകീട്ട് പരശുറാം എക്സ്പ്രസിലാണ്
നിന്നുതിരിയാനിടയില്ലാത്ത വിധം തിരക്കായത്. ജില്ലയിൽനിന്നുള്ള ഒട്ടേറെപ്പേർക്ക് കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു.

ശനിയാഴ്ചയായതിനാൽ മറ്റ് ജില്ലകളിൽ താമസിച്ച് ജോലിചെയ്യുന്നവരും നാട്ടിലേക്ക് മടങ്ങാൻ പരശുറാമിലുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുന്നവരും
തീവണ്ടിയെ ആശ്രയിച്ചതോടെ തിരക്ക് രൂക്ഷമായി.

റിസർവേഷൻ കംപാർട്ടുമെന്റിലടക്കം ആളുകൾ കയറിപ്പറ്റി. തിരക്കിൽപ്പെട്ട് ഒരാൾ കുഴഞ്ഞുവീണു. വടകര കഴിഞ്ഞതോടെ തിരക്ക് കുറഞ്ഞു. നേത്രാവതിയിലെ റിസർവേഷൻ
കംപാർട്ടുമെന്റിലും ജനറൽ ടിക്കറ്റെടുത്തവർ കയറി.

വളരെ പുതിയ വളരെ പഴയ