കാരക്കാട് എം.എൽ പി സ്ക്കൂൾ സ്വാതന്ത്ര്യ ദിനാഘോഷവും , അനുമോദനവും സംഘടിപ്പിച്ചു

 


നാദാപുരം റോഡ്: സ്വാതന്ത്ര്യ ദിനാഘോഷവും കാരക്കാട് എം.എൽ പി സ്ക്കൂൾ എൽ എസ് എസ് , എസ് എസ് എൽ സി എ പ്ലസ് വിജയികൾക്കുള്ള അനുമോദവും സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് പി.പി.ശ്രീജത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഐഡ്മിസ്ട്രസ് സി.പി. ഷീന, പ്രിയങ്ക, ആതിര എന്നിവർ സംസാരിച്ചു. സ്ക്കൂൾ മാനേജർ അഹമ്മദ് കൽപ്പക വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.
അധ്യാപികമാരായ സൈനബ, റെസില, തസ്നി, അപർണ ശ്രീഷ്മ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ