പാനൂർ: കനത്ത മഴയിൽ തൂവക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു. തൂവക്കുന്ന് -എൻ എ എം കോളേജ് റോഡിലുള്ള കല്ലിങ്ങന്റവിട യുസഫിന്റെ വീടാണ് തകർന്നു വീണത്. നിർമാണം പാതി വഴിയിലുള്ള വീടിന്റെ ഒന്നാം നിലയിലെ വാർപ്പും, ചുമരിന്റെ കല്ലുകളും വെള്ളിയാഴ്ച ഉച്ചയോടെ തകർന്നു വീഴുകയായിരുന്നു. നിലവിൽ വർക്കുകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല.
വൻ നാശ നഷ്ടമാണ് ഉണ്ടായത്.
ഒമ്പതാം വാർഡ് മെമ്പർ കെ പി സഫരിയ്യ വില്ലേജ് ഓഫീസ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘം സംഭവ സ്ഥലം സന്ദർശിക്കും
