യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. യാത്രക്കാരി സുഖം പ്രാപിച്ചു.
ബ്ലാത്തൂരിൽ നിന്ന് ബസിൽ കയറിയ യാത്രക്കാരിക്ക് വാരത്ത് എത്തിയപ്പോൾ ക്ഷീണവും ദേഹാസ്വാസ്ഥ്യവും ഉണ്ടായി തുടർന്ന് ജീവനക്കാർ ദാഹജലം നൽകി നേരേ ആശുപത്രിയിലെത്തിച്ചു, ശ്രീപാർവതി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ബസ് ഡ്രൈവർ കെ ഉമേഷ്, കണ്ടക്ടർ കെ ഇസ്മായിൽ, ക്ലീനർ എ എം രതീഷ് എന്നിവരെ ആശുപത്രി ജീവനക്കാരും സഹയാത്രികരും അഭിനന്ദിച്ചു
