മാഹി :ഭൗതികതയും, ആത്മീയതയും ഇടകലർന്ന ദ്വന്ദ വ്യക്തിത്വത്തിന്നുടമയായിരുന്നു പി.കെ.രാമനെന്ന് പ്രമുഖ പ്രഭാഷകനും, കവിയുമായ അഡ്വ. പി.കെ.രവീന്ദ്രൻ അഭിപ്രായപ്പെടു. ഉത്തര കേരളത്തിലെ കൊച്ചു ഗുരുവായൂർ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സ്ഥാപകൻ പി.കെ.രാമനെ മയ്യഴി
പൗരാവലി അനുസ്മരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു.പി.സി.ദിവാനന്ദൻ മാസ്റ്റർ, പി.കെ. രാമൻ സ്മാരക ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ഭാനുമതി, ചാലക്കര പുരുഷു സംസാരിച്ചു. പൊതു പരീക്ഷയിൽ എപ്ലസ് നേടിയ വാദ്യാർത്ഥികൾക്ക് ഉപഹാരം നൽകിഅനുമോദിച്ചു. കെ.അജിത്കുമാർ സ്വാഗതവും, കെ.എം. പവിത്രൻ നന്ദിയും പറഞ്ഞു.