കണ്ണൂർ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലീസിനെടുത്ത് ദോഹ- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വ്യാഴാഴ്ചയാണ് ദോഹ- കണ്ണൂര്‍ റൂട്ടില്‍ ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്‌സ് വിമാനം സര്‍വ്വീസ് ആരംഭിച്ചത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 8 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55 ന് കണ്ണൂരില്‍ എത്തിയ വിമാനം, വൈകുന്നേരം 4.25 ന് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടു.
ഈ മാസം 29 നും ദോഹ- കണ്ണൂര്‍ റൂട്ടില്‍ ഖത്തര്‍ വിമാനം സര്‍വ്വീസ് നടത്തും. ഇൻഡിഗോ അടുത്ത മാസം മുതല്‍ പ്രതിദിന സര്‍വ്വീസില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഉപയോഗിക്കും. ഇൻഡിഗോയുടെ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളും ഖത്തർ എയർവേയ്സ്നിനാണ്.