പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ

 


കണ്ണൂർ:സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും  പച്ചക്കറികളും  പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽ
പതിനായിരം രൂപ പിഴ ചുമത്തുമെന്ന്
എന്ന് ശുചിത്വ മിഷന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് നല്‍കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.  2020 ജനുവരി 27 ലെ പരിസ്ഥിതി വകുപ്പിന്റെ  ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്ന്  ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ