തെയ്യം ടൂറിസ്റ്റുകൾക്ക് അംഗീകൃത ഗൈഡുകളുടെ സേവനം ഉറപ്പുവരുത്തണം .


തലശ്ശേരി : തെയ്യം കാണാൻ ഉത്തര മലബാറിൽ എത്തിച്ചേരുന്ന വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾക്ക് ,പരിശീലനം ലഭിച്ച അംഗീകൃത ഗൈഡുകളുടെ സേവനം നിർബന്ധമായും ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് നോർത്ത് മലബാർ അപ്പ്രൂവ്ഡ് ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിൽ ഉൾപ്പെടെയും തെയ്യം എന്ന അനുഷ്ഠാനത്തെക്കുറിച്ചോ ,പ്രാദേശികമായ കാര്യങ്ങളെക്കുറിച്ചോ അറിവില്ലാതെ എത്തുന്ന ടൂറിസ്റ്റുകൾ പലതരത്തിൽ പെട്ട ബുദ്ധിമുട്ടുകളിൽ പെടുന്നതും ,തെയ്യം നടത്തിപ്പുകാർക്ക് ഉൾപ്പെടെ വരുന്നവരുടെ അറിവില്ലായ്മ നിമിത്തം ബുദ്ധിമുട്ടുണ്ടാകുന്നതും , ഇത്തരം സംഭവങ്ങൾ തെയ്യത്തെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മോശമായി ചിത്രീകരിക്കുന്ന തലത്തിലേക്ക് നയിക്കുന്ന സാഹചര്യവും ഉണ്ടാകാൻ ഇടയായി.ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിന് കാരണമാകും.

അതുപോലെ തലശ്ശേരി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന ഇവിടുത്തെ ടൂറിസം മേഖലയെയും വളരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തി. അർഹതയുണ്ടായിട്ടും സ്റ്റോപ്പ് അനുവദിക്കപ്പെടാത്ത 25 ഓളം ട്രെയിനുകൾക്ക്  എത്രയും പെട്ടെന്ന് സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,ഐലൻഡ് പ്ലാറ്റ്ഫോം, ലൂപ്പ് ലൈൻ എന്നിവ യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഭാരവാഹികൾ :- സെക്രട്ടറി - പ്രവീഷ് എം.വി(തലശ്ശേരി) , പ്രസിഡന്റ് -പ്രവീൺ (കണ്ണൂർ), ജോ.സെക്രട്ടറി - നിർമ്മേഷ് (കാസർകോട്), വൈ.പ്രസിഡന്റ് - ഷിനിൽ (കോഴിക്കോട്), ഖജാൻജി - വരുൺ ആർ.വി (തലശ്ശേരി).

വളരെ പുതിയ വളരെ പഴയ