അവശയായി തെരുവോരത്ത് കാണപ്പെട്ട വയോധികയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.


തലശ്ശേരി: ദിവസങ്ങളായി ആഹാരം കഴിക്കാത്ത  അവശതയിൽ തെരുവോരത്ത് കാണപ്പെട്ട  ഇതര സംസ്ഥാനക്കാരിയായ വയോധികയെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട്  കോളയാട്ടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി - ചിറക്കരയിലെ നടപ്പാതയിൽ കഴിഞ്ഞിരുന്ന ഹിന്ദി സംസാരിക്കുന്ന ഇവർക്ക് സാമൂഹ്യ പ്രവർത്തകൻ ബാബു പാറാലും സഹപ്രവർത്തകരും കഴിഞ്ഞ ദിവസം ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകിയിരുന്നെങ്കിലും ആഹരിക്കാനോ , വസ്ത്രം മാറിയുടുക്കാനോ തയ്യാറായില്ല..ഇതോടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനായി ഒരുക്കം നടത്തുന്നതിനിടയിൽ സ്ത്രീയെ ചിറക്കരയിൽ കാണാതായി.- അന്വേഷണത്തിൽ തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി. തുടർന്നാണ് ഊരും പേരുമറിയാത്ത മറുനാട്ടുകാരിയെ തലശ്ശേരി എ.എസ്.പി.യുടെ സഹായത്തോടെ ആലച്ചേരിയിലെ  സ്‌നേഹഭവനിലെത്തിച്ചത്.

വളരെ പുതിയ വളരെ പഴയ