മട്ടന്നൂർ മണ്ഡലത്തിന് പ്രത്യേക പേക്കേജ് അനുവദിക്കണം: കർഷകസംഘം കൂത്തുപറമ്പ് ഏരിയാ കൺവൻഷൻ

 


കൂത്തുപറമ്പ്: ജൂലൈ 30 ന് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, മാലൂർ പഞ്ചായത്തിലെ ദുരിത ബാധിതരെ സഹായിക്കാൻ മട്ടന്നൂർ മണ്ഡലത്തിന് പ്രത്യേക പേക്കേജ് അനുവദിക്കണമെന്ന് കർഷകസംഘം കൂത്തുപറമ്പ് ഏരിയാകൺവൻഷൻ സർക്കാരിനോട്  ആവശ്യപ്പെട്ടു.

മെരുവമ്പായി ശ്രീകൂർമ്പ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കർഷകസംഘം ജില്ലാ പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്പ് ഏരിയാ പ്രസിഡണ്ട് പി  പ്രമോദൻ മാസ്റ്റർ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി അഡ്വ: പത്മജ പത്മനാഭൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ ആർ സക്കീന, സി വി മാലിനി,എ അശോകൻ ,പി അശോകൻ, വിനോദൻ കോട്ടായി, എം ജനാർദ്ധനൻ, ടി അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
കെ പി പ്രമോദൻ(പ്രസിഡന്റ് ),കോട്ടായി ജനാർദ്ദനൻ, രാജൻ പുതുശ്ശേരി (വൈസ്.പ്രസി), അഡ്വ: പത്മജപത്മനാഭൻ(സെക്രട്ടറി),എം ജനാർദ്ദനൻ, കെ കെ ഷമീർ (ജോ.സെക്ര), വിനോദൻ കോട്ടായി (ട്രഷറർ)

വളരെ പുതിയ വളരെ പഴയ