സിനിമ മേഖലയിലെ സ്ത്രീ ചൂഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ


 തിരുവനന്തപുരം സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ലൈംഗിക പീഢന പരാതികൾ പ്രത്യേക സംഘം അന്വേഷിക്കും. ആരോപണം ഉന്നയിക്കുന്നവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതി ഉന്നയിക്കുന്നവർ അതിൽ ഉറച്ച് നിന്നാൽ കേസും രജിസ്റ്റർ ചെയ്യും.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് വിളിച്ചുചേര്‍ത്തിരുന്നു .ഇതിന് പിന്നാലെയാണ് വിഷയത്തി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

ഐജിപി സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ്. അജീത ബീഗം, എസ്.പി ക്രൈംബ്രാഞ്ച് HQ മെറിൻ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്.പി
എസ്. മധുസൂദനന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ