മാങ്ങാട്ടിടത്തുനിന്നും നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തു

 


കൂത്തുപറമ്പ് :കഴിഞ്ഞ ദിവസം പഴയങ്ങാടിയിൽ നിന്നും ഒരു ടൺ നിരോധിത ഒറ്റതവണ ഉപയോഗ വസ്തുക്കൾ പിടി കൂടിയതിനു പിറകെ മാങ്ങാട്ടിടത്തുനിന്ന് വീണ്ടും രണ്ട് കിൻറ്റൽ ക്യാരിബാഗ് പിടികൂടി.തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് 200 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടിയത്.

 സഫാ ഫുഡ്സ് എന്ന സ്ഥാപനത്തിൻ്റെ ഗോഡൗണിൽ സൂക്ഷിച്ച നിലയിലാണ് സ്ക്വാഡ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പ്രധാന റോഡിൽ നിന്നും നാല് കിലോമീറ്ററിലധികം ദൂരത്തുള്ള മാണിക്കോത്ത് വയലിലെ വീടിനോട് ചേർന്നുള്ള ഗോഡൗണിലാണ് ക്യാരിബാഗുകൾ സൂക്ഷിച്ചിരുന്നത്. രണ്ട് കിലോ പ്ളാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകളും പിടിച്ചെടുത്തു. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്നതിനൊപ്പമാണ് ഡെലിവറി വാഹനങ്ങൾ വഴിയാണ് സഫാ ഫുഡ്സ് ഏജൻസി ക്യാരിബാഗ് ദിവസേനെ വിതരണം ചെയ്തിരുന്നത്.പെട്ടെന്ന് എത്തിച്ചേരാൻ പ്രയാസമുള്ള  ഉൾനാടൻ പ്രദേശത്ത് വെച്ച് ആദ്യമായിട്ടാണ് സ്ക്വാഡ് വലിയ തോതിൽ നിരോധിത വസ്തുക്കൾ പിടികൂടുന്നത്.വാഹനങ്ങൾ രഹസ്യമായി നിരീക്ഷിച്ച് പിൻതുടർന്നാണ് സ്ക്വാഡ് ഗോഡൗൺ കണ്ടെത്തിയത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി  

പരിശോധനയിൽ ജില്ലാ എൻഫോഴ്മെൻ്റ് സ്ക്വാഡ് ലീഡർ ലജി എം, എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ഷരീ കുൽ അൻസാർ മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറി അനിൽ എസ് , എ.എസ് ലതീഷ് ബാബു, രോഷിത് എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ