വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണത്തട്ടിപ്പ് കേസില്‍ പ്രതി മധ ജയകുമാർ കടന്നുകളയുന്നതിന് മുൻപ് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തി.സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് വ്യക്തമായത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം തുടങ്ങി. സ്വർണം പണയംവെക്കാൻ പ്രതിക്ക് സഹായം ചെയ്ത തമിഴ്നാട് സ്വദേശിക്കായും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിന് തിരുപ്പൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയില്‍ സ്വർണം പണയപ്പെടുത്താൻ സഹായം നല്‍കിയത് കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെവെട്ടിച്ച് പ്രതി കടന്നുകളഞ്ഞിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാവുമെന്നാണ് പൊലീസ് കരുതുന്നത്.

#tag:
CRIME