Zygo-Ad

കുടുംബാരോഗ്യ കേന്ദ്രം ക്ലാസ്മുറിയായി , ആരോഗ്യ പ്രവർത്തകർ അധ്യാപകരും

 


അഴിയൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ  5ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാനായി അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.

"ടീച്ചറേ ഞങ്ങൾക്ക് കുറേ സംശയങ്ങളുണ്ട് ചോദിച്ചോട്ടെ....."
എന്ന കുഞ്ഞ് ചോദ്യം ആരോഗ്യ പ്രവർത്തകരിൽ ചിരി പടർത്തി. അവർ കുറച്ചു സമയത്തേക്ക് അധ്യാപകരായപ്പോൾ കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത ചോദ്യങ്ങളായിരുന്നു. രോഗങ്ങളെ കുറിച്ചും കുത്തിവയ്പുകളെ കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മെഡിക്കൽ ഓഫീസർ Dr. ഡെയ്സി ഗോരെ നഴ്സിംഗ് ഓഫീസർ  ശ്രീമതി. റൂബിഷ , പബ്ലിക് ഹെൽത്ത്‌ നേഴ്സ്  പ്രഭാവതി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. പ്രസാദ്  എന്നിവർ മറുപടി നൽകി.
തുടർന്ന് നെയ്ത്തു കേന്ദ്രം സന്ദർശിച്ച കുട്ടികൾ തുണി ഉല്പാദനത്തിൻ്റെ വിവിധ ഘട്ടങ്ങൾ കണ്ടു മനസ്സിലാക്കി. അധ്യാപകരായ രാജീവൻ പി.കെ, അനൂപ് വി കെ , ഷൈമ പി, ഗിൽഡ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ