പാനൂർ :വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് എസ്.എഫ്.ഐ - എം എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.
എന്നാൽ എം എസ് എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട 6 പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ എം എസ് എഫ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പൊലീസെത്തിയിടും ഉപരോധം തുടർന്നതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാവുൾപ്പടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
