Zygo-Ad

പഴശ്ശി മെയിൻ കനാലിൽ മണ്ണിടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ.


 കൂത്തുപറമ്പ് :പഴശ്ശി മെയിൻ കനാലിൽ മണ്ണിടിഞ്ഞ് പുറക്കളം - ആമ്പിലാട് റോഡ് അപകടാവസ്ഥയിൽ. പുറക്കളം തിരുവഞ്ചേരി കാവിന് സമീപത്താണ് വൻതോതിൽ കനാലിടിഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് 50 അടി വരെ താഴ്ചയുള്ള ഭാഗത്ത് മാഹി മെയിൻ കനാൽ ഇടിഞ്ഞത്. സംഭവത്തിൽ വൻ മരങ്ങൾവരെ കടപുഴകി കനാലിൽ പതിച്ചു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അപകടാവസ്ഥയിലായതിനെത്തുടർന്ന് നാട്ടുകാർ ഗതാഗതം തടഞ്ഞു. പഴശ്ശി പ്രോജക്ട് ഉദ്യോഗസ്ഥർ സംഭവ സ്ഥലം പരിശോധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ അപകടാവസ്ഥ നിലനിൽക്കുകയാണ്.

വളരെ പുതിയ വളരെ പഴയ