കൂത്തുപറമ്പ്: ചെറുവാഞ്ചേരി, കണ്ണവം, തൊടീക്കളം, ഇടുമ്പ, ചിറ്റാരിപ്പറമ്പ്, ചുണ്ട, പെരുവയൽ, എഡയാറ്, കൊട്ടിയൂർ ഭാഗങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുവയലിൽ ഉരുൾപൊട്ടലുണ്ടായതായും സംശയമുണ്ട്. റോഡും,വയലുകളും തിരിച്ചറിയാൻ പറ്റാത്തത്ര വെള്ളം ഉയർന്നു കഴിഞ്ഞു.
പല വീടുകളിലും വെള്ളം കയറി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഡിങ്കിയിലാണ് ആളുകളെ മാറ്റുന്നത്. വെള്ള നിരപ്പ് ഉയരുകയാണ്. 2018 ൽ ഉണ്ടായതിനെക്കാൾ വലിയ വെള്ളക്കെട്ടാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.കണ്ണവം പഴശി മുക്കിൽ കൂറ്റൻ മരം റോഡിൽ കടപുഴകി വീണിട്ടുണ്ട്. വെള്ളം കയറുന്ന പശ്ചാത്തലത്തിൽ കൂത്ത്പറമ്പിന്റെ കിഴക്കൻ മേഖലകളിലേക്ക് വാഹനയാത്ര നടത്താതിരിക്കുന്നതാണ് നല്ലത്.
