അഴിയൂർ:-അഴിയൂർ പഞ്ചായത്തിലെ തിരുത്തിപ്പുറം ഭാഗത്ത് ഇന്നലെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പതിമൂന്നോളം കുടുംബങ്ങളെ പനാട സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.അഴിയൂർ പഞ്ചായത്ത് എൽഡിഎഫ് നേതാക്കളായ എം പി ബാബു,കെ എ സുരേന്ദ്രൻ, കൈപ്പാട്ടിൽ ശ്രീധരൻ, മുബാസ് കല്ലേരി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.വില്ലേജ് ഓഫീസർ,പഞ്ചായത്ത് സെക്രട്ടറി,പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കാര്യങ്ങൾ സംസാരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ വേണ്ട എന്ത് സഹായവും എത്തിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകി.
