Zygo-Ad

കനത്ത കാറ്റ്:തില്ലങ്കേരിയിൽ വീടുകളുടെ മുകളിൽ വൻമരം കടപുഴകി വീണു


 
തില്ലങ്കേരി: ഇന്നലെയും ഇന്നുമായി ഉണ്ടായ ശക്തമായ കാറ്റിൽ തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടി കരുവള്ളിയിലെ അക്കരമ്മൽ എന്നീ പ്രദേശങ്ങളിൽ വീടുകളുടെ മുകളിൽ വൻമരം കടപുഴകി വീണു നാശനഷ്ടം ഉണ്ടായി.

കരുവള്ളിയിലെ അക്കരമ്മൽ ആയിഷയുടെയും കാവുംപടിയിലെ കൊട്ടാരത്തിൽ നഫീസയുടെയും വീടിനു മുകളിലാണ് വൻമരങ്ങൾ വീണത്. വീടിന്റെ സൈഡ് മൈൻ സ്ലാബ് അടക്കം തകരുകയും ചെയ്തു നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദാ സ്വാദിഖ്,തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, വാർഡ് മെമ്പർ സി നസീമ,തില്ലങ്കേരി വില്ലേജ് ഓഫീസർ സുദീപൻ ടി കെ,യു സി തില്ലങ്കേരി,അത്തിക്കൽ ദിവാകരൻ, അനന്തൻ പി,എന്നിവർ സന്ദർശിച്ചു.

സി നസീമ,തില്ലങ്കേരി വില്ലേജ് ഓഫീസർ സുദീപൻ ടി കെ,യു സി തില്ലങ്കേരി,അത്തിക്കൽ ദിവാകരൻ, അനന്തൻ പി,എന്നിവർ സന്ദർശിച്ചു.

വീടിന് നാശനഷ്‌ടം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും ആവശ്യമായ നഷ്ടപരിഹാരംഉടൻ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ