Zygo-Ad

കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജ് അനുസ്മരണം നടത്തി

 


മാഹി: ഈസ്റ്റ് പള്ളൂർ ഒമ്പതാം  വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സിക്രട്ടറിയും മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രവർത്തക സമിതിയംഗവും സാമുഹൃ സാംസ്ക്കാരിക പ്രവർത്തകനുമായ കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജിൻ്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരിന്ദ്രൻ, ശോഭ.പി.ടി സി, ശ്രീജേഷ്.എം.കെ, പൊത്തങ്ങാടൻ രാഘവൻ, കെ.വി.ഹരിന്ദ്രൻ, അലി അക്ബർ ഹാഷിം,കെ.എം പവിത്രൻ സംസാരിച്ചു. കെ.സുരേഷ് സ്വാഗതവും
കെ.വി.പ്രമോദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ